പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
രാഗമേള സ്വരതാളമമ ഭാവുകം
പാടാം ഞാന്‍ ആടാമൊരു നാടകം
ഭാവമേള രസതാളമമ ദായകം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
നിശയും നിലാവും ഇണചേര്‍ന്നുറങ്ങി
സാഗരവും ചന്ദ്രികയും മെയ്യ് ചേര്‍ന്നിണങ്ങി
പുതുപൂക്കള്‍ കരിവണ്ടിന്‍ ചൂടേറ്റുറങ്ങി
നീ മാത്രം നീ മാത്രം നീ മാത്രമെന്തേ
ഈറനാം ഓര്‍മ്മകള്‍ ഓര്‍ത്തിരിപ്പൂ സഖി
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
പുതുപുലരി മേഘ തടവില്‍
വിടരാന്‍ വിതുമ്പി നില്‍പ്പൂ
പുതു ഉറവായ് ശിലയറയില്‍
കുതറാന്‍ ഉണര്‍ന്നു നില്‍പ്പൂ
തേനൊലിയോ പൂവിന്‍ തനുവില്‍
അമരാന്‍ ഒതുങ്ങി നില്‍പ്പൂ
നീ മാത്രം നീ മാത്രം നീ മാത്രമെന്തേ
ഈറനാം ഓര്‍മ്മകള്‍ ഓര്‍ത്തിരിപ്പൂ സഖി
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
രാഗമേള സ്വരതാളമമ ഭാവുകം
പാടാം ഞാന്‍ ആടാമൊരു നാടകം
ഭാവമേള രസതാളമമ ദായകം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം