കടല് കനിഞ്ഞേ കാറ്റടിച്ചേ
കടല് കനിഞ്ഞേ കാറ്റടിച്ചേ
പേമാരി പെയ്‌തേ...
കൊട്ടാരങ്ങളും ചെറു കുടിൽ വീടും
ഒരു പോലായീ...
ഉള്ളോനും ഇല്ലാത്തോനും
പെരുവഴിയായീ...
കടല് കനിഞ്ഞേ കാറ്റടിച്ചേ
പേമാരി പെയ്‌തേ...
പല നാളും തമ്മിലടിച്ചോർ...
ഇന്നിപ്പോ നമ്മള് ഒന്ന്...
പല വീട്ടിൽ തിന്നവർ നമ്മൾ...
ഒരു പാത്രത്തിന്നു കഴിഞ്ഞ്...
പല നാളും തമ്മിലടിച്ചോർ...
ഇന്നിപ്പോ നമ്മള് ഒന്ന്...
പല വീട്ടിൽ തിന്നവർ നമ്മൾ...
ഒരു പാത്രത്തിന്നു കഴിഞ്ഞ്...
കണ്ടനും കോരനും പോലേ...
ഒന്നായേ... ദേവേ...
ഉടുതുണിക്ക് മറുതുണി ഇല്ലാ നിപ്പായീ....
കണ്ടനും കോരനും പോലേ...
ഒന്നായേ... ദൈവേ...
ഉടുതുണിക്ക് മറുതുണി ഇല്ലാ നിപ്പായീ....
കടല് കനിഞ്ഞേ കാറ്റടിച്ചേ
പേമാരി പെയ്‌തേ...
കൊട്ടാരങ്ങളും ചെറു കുടിൽ വീടും
ഒരു പോലായീ...
വരുമ്പോ നീയെന്തോണ്ടെന്ന്...
പോവുമ്പോ എന്തോണ്ടോന്ന്...
വരുമ്പോ നീയെന്തോണ്ടെന്ന്...
പോവുമ്പോ എന്തോണ്ടോന്ന്...
കണ്ണില്ലാ ഈ മണി ഞാന്...
ഉൾക്കണ്ണിൽ കണ്ടു ഗണിച്ച്...
നെഞ്ചോട് ചേർത്ത് പിടിച്ചാ...
ആ ജീവൻ മണ്ണുമെടുത്ത്....
കണ്ടോണ്ട് കരയാനെനിക്ക്
കണ്ണില്ലാ... ദൈവേ...
കണ്ണുള്ളോരില്ലാത്ത ഞാനൊന്നാണ്....
കണ്ടോണ്ട് കരയാനെനിക്ക്
കണ്ണില്ലാ... ദൈവേ...
കണ്ണുള്ളോരില്ലാത്ത ഞാനൊന്നാണ്....
കടല് കനിഞ്ഞേ കാറ്റടിച്ചേ
പേമാരി പെയ്‌തേ...
കൊട്ടാരങ്ങളും ചെറു കുടിൽ വീടും
ഒരു പോലായീ...
ഉള്ളോനും ഇല്ലാത്തോനും
പെരുവഴിയായീ...