ഏതോ നിറസന്ധ്യയിൽ - തീം സോങ്ങ്

ഏതോ നിറസന്ധ്യയിൽ 
മുഴുകും വിജനതീരമേ
നോവായി നിൻ തിരകളിൽ 
നനയുമേതൊരോർമ്മകൾ

പകലിൽ മണലിൻ താളിതിൽ 
കഥകളെഴുതും തെന്നലേ
പുതിയ വരികളോർത്തു നിൽക്കെ 
ഇരവു പെയ്തുവോ

പ്രണയമായി പ്രാണനിൽ
തെളിയുമേകതാരമേ
നിൻ മൊഴികൾ മുഴുവൻ 
മധുരമൂറും മോഹമാകവേ

നിഴലുപോലെ സാക്ഷിയായി 
അഴലിൽ ഒഴുകും സ്നേഹമേ 
നിൻ മൃദുല നാദം മൃതിയെ പോലും
അമരമാക്കവേ

വഴിയോരം കൊഴിയുവതീ
യിലകൾ തൻ താളം 
കാതോരം കേൾക്കവേ
ഇനി പോകാദൂരങ്ങൾ 
കാലങ്ങൾ പോലും
കൺമുമ്പിൽ കാണവേ
ഏറെ കഥകളാത്മകഥകൾ 
ജീവൻ തേടവേ

ഏതോ നിറരാവിതിൽ
മുഴുകും വിജനതീരമേ
നോവായ് നിൻ തിരകളിൽ
ഓർമ്മ ഏറെ അലിയവേ

കുതറിയേറും ചിറകുമായ് 
തെന്നലണയുമുടനെയായ്
പകലിൽ മണലിൻ താളിൽ പുതിയ 
കഥകളെഴുതുവാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Etho Nira Sandhyayil

Additional Info

Year: 
2012

അനുബന്ധവർത്തമാനം