പതിയേ വെയിലിൻ തൂവാനത്ത്
പതിയേ വെയിലിൻ തൂവാനത്ത്...
പ്രണയം ചാരുന്ന ജാലകത്ത്...
കവിതേ പാടാത്ത പൈങ്കിളി നീ...
കഥയിൽ നീറുന്ന ജീവനും നീ...
കുയിലേ നീലക്കുയിലേ...
പുലരേ നേരം പുലരേ...
ഹൃദയം പാതി മുറിഞ്ഞോ...
അകലത്തു പോയ് നീ മറഞ്ഞോ....
കണ്ണെത്താ ദൂരത്തല്ലേ... കനവേ...
കണ്ടില്ല നിന്നെ പിന്നെ... കണിയേ...
പതിയേ വെയിലിൻ തൂവാനത്ത്...
പ്രണയം ചാരുന്ന ജാലകത്ത്...
കായലിൽ തീരത്തണുവിൽ...
പാതിരാവിലും....
പാലൊളി തിങ്കൾക്കല പോൽ...
പൂവിരിഞ്ഞുവോ...
പ്രിയതേ വാടാതേ...
കരിമൊട്ടുകൾ കരിയാതെ...
ശലഭം കാണാതെ കാത്തീടുമോ...
അലരേ നീ നിന്റെ...
ഇലഞെട്ടുകൾ കൊഴിയാതെ...
സ്‌മൃതികൾ തോരാതെ പെയ്തീടുമോ...
കടവത്തെ കളിവഞ്ചി കുളിരലകളിലാറാടി...
രാഗത്തിൻ ഭാവത്തിൽ...
കാലത്തിൻ മേളത്തിൽ...
ഓളത്തിൻ താളത്തിൽ...
ഗാനം നീ ഈണത്തിൽ പാടുമോ...
വേനലിൽ കാനൽ കനലിൽ...
തീരഭൂമിയിൽ...
പ്രാണനിൽ തൂവൽ ചിറകായ്...
പാറിടുന്നു നീ...
നിനവേ പോകാതെ..
കരിമിഴികൾ നിറയാതെ...
കരളിൽ നോവാതേ കാത്തീടുമോ...
വിളയായ് മാടത്തെ...
നിറപുഞ്ചിരി കൊയ്യാനായ്...
കതിരേ നാടാകെ പൂത്തീടുമോ...
കടവത്തെ കളിവഞ്ചി കുളിരലകളിലാറാടി...
സ്നേഹത്തിൻ ദാഹത്തിൽ...
രാഗത്തിൻ ഭാവത്തിൽ...
ഓളത്തിൻ താളത്തിൽ
താനും നീ ഈണത്തിൽ പാടുമോ....
പതിയേ വെയിലിൻ തൂവാനത്ത്...
പ്രണയം ചാരുന്ന ജാലകത്ത്...
കവിതേ പാടാത്ത പൈങ്കിളി നീ...
കഥയിൽ നീറുന്ന ജീവനും നീ...
കുയിലേ നീലക്കുയിലേ...
പുലരേ നേരം പുലരേ...
ഹൃദയം പാതി മുറിഞ്ഞോ...
അകലത്തു പോയ് നീ മറഞ്ഞോ....
കണ്ണെത്താ ദൂരത്തല്ലേ... കനവേ...
കണ്ടില്ല നിന്നെ പിന്നെ... കണിയേ...