ധന്യ ബാലകൃഷ്ണ
Dhanya Balakrishna
ബാംഗ്ലൂർ സ്വദേശിയാണ് ധന്യ ബാലകൃഷ്ണ. നാടക വേദികളിലൂടെയാണ് ധന്യ അഭിനയരംഗത്തേയ്ക്കെത്തുന്നത്. നാടകാഭിനയം കൂടാതെ മോഡലിംഗും ചെയ്തിരുന്നു. 2011 -ൽ 7 -ആം അറിവ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ധന്യ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുപ്പതോളം സിനിമകളിൽ അഭിനയിച്ചു.
2017 -ൽ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ അഭിനയിച്കുകൊണ്ട് ധന്യ മലയാള സിനിമയിൽ എത്തി. അതിനുശേഷം പൂഴിക്കടകൻ എന്ന സിനിമയിലും അഭിനയിച്ചു. സിനിമകൾ കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി ടെലിവിഷൻ പരമ്പരകളിലും ധന്യ അഭിനയിച്ചിട്ടുണ്ട്.