ദാഹം അലകടലിന് ദാഹം

ദാഹം അലകടലിന് ദാഹം
കരയെ വാരിപ്പുണരാൻ ദാഹം
മോഹം നീലമുകിലിനു മോഹം
മലയെ പുൽകി മയങ്ങാൻ മോഹം
ദാഹം അലകടലിന് ദാഹം

സാഗരകന്യേ നിൻ നീരാട്ടു കഴിയുമ്പോൾ
ഒരു മണിച്ചിലങ്ക ഞാനണിയിച്ചോട്ടെ
ആ വെള്ളിച്ചിയങ്കതൻ മുഗ്ദസ്വരങ്ങളിൽ
ഒരു മൗനരാഗമായലിഞ്ഞോട്ടെ -ഞാനൊരു
മൗനരാഗമായലിഞ്ഞോട്ടെ
(ദാഹം അലകടലിന്...)

ആ രാഗലാവണ്യ മാനസ സരസ്സിൽ
ഞാനൊരു കളഹംസമായൊഴുകി വരും
ആ സ്വർണ്ണച്ചിറകിലെ ചൂടുനുകർന്നു ഞാൻ
കരളിന്റെ ചെപ്പിലന്നൊളിച്ചിരിക്കും -ഞാൻ
കരളിന്റെ ചെപ്പിലന്നൊളിച്ചിരിക്കും
(ദാഹം അലകടലിന്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daham alakadalinu

Additional Info

Year: 
1985

അനുബന്ധവർത്തമാനം