ആത്മാവിൻ കോവിലിലാദ്യം
ആത്മാവിൻ കോവിലിലാദ്യം നിവേദിച്ച പൂജാമലരാണമ്മ തന്ത്രികൾ മുറുക്കും മുൻപിളം ചുണ്ടിൽ മീട്ടിയ സ്വരരാഗശ്രുതിയാണമ്മ മധുരാനുഭൂതിയാണമ്മ ആത്മാവിൻ കോവിലിലാദ്യം നിവേദിച്ച പൂജാമലരാണമ്മ മഴവില്ലിൻ മെത്ത നിവർത്തി രാമായണം കഥ ചൊല്ലി കരളിന്റെ കിണ്ണത്തിൽ പാൽച്ചോറു വിളമ്പി താരാട്ടു പാടിയുറക്കി ആരാധികേ ആരാധികേ... ആ..... ആത്മാവിൻ കോവിലിലാദ്യം നിവേദിച്ച പൂജാമലരാണമ്മ പൂന്തിങ്കൾ തോണി തുഴഞ്ഞ് ആകാശഗംഗ കടന്ന് വഴിതെറ്റി വന്നൊരു ശ്രീദേവി നീ അമ്മേ ആരാധന നിനക്കു മാത്രം ആരാധികേ ആരാധികേ... ആ..... ആത്മാവിൻ കോവിലിലാദ്യം നിവേദിച്ച പൂജാമലരാണമ്മ തന്ത്രികൾ മുറുക്കും മുൻപിളം ചുണ്ടിൽ മീട്ടിയ സ്വരരാഗശ്രുതിയാണമ്മ മധുരാനുഭൂതിയാണമ്മ ആത്മാവിൻ കോവിലിലാദ്യം നിവേദിച്ച പൂജാമലരാണമ്മ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Athmavin kovilil
Additional Info
Year:
1985
ഗാനശാഖ: