അമ്മേ കടലമ്മേ

അമ്മേ കടലമ്മേ ഞാനമ്മയുടെ മകളല്ലേ
അല‍കള്‍ മേയുമീ കൊട്ടാരം എന്റെ അമ്മവീടല്ലേ
അമ്മേ കടലമ്മേ ഞാനമ്മയുടെ മകളല്ലേ
അല‍കള്‍ മേയുമീ കൊട്ടാരം എന്റെ അമ്മവീടല്ലേ

ചെറുപ്പത്തില് രത്നങ്ങള്‍ അമ്മ തന്നൂ
കറുത്ത പൊന്നു തന്നൂ
ചെറുപ്പം കഴിഞ്ഞപ്പോള്‍ തൃക്കൈകളാലൊരു
തുറയിലരയനെ തന്നൂ
ജാതി നോക്കാതെ ജാതകം നോക്കാതെ
ഞാനവനെ സ്നേഹിച്ചൂ - അതിനീ
ലോകത്തിന്‍ മുഖം കടുത്തൂ
തനിച്ചായീ ഞാന്‍ തനിച്ചായീ - അമ്മ
തിരിച്ചെന്നെ വിളിക്കൂ എന്നെ വിളിക്കൂ
എന്നെ വിളിക്കൂ - വിളിക്കൂ
(അമ്മേ..)

എനിക്കെന്റെ ദുഖങ്ങളെന്നു തീരും
അലച്ചിലെന്നു തീരും
വിളിപ്പാടകലത്തില്‍ എന്‍പ്രിയനുള്ളപ്പോള്‍
വിരഹമെങ്ങനെ താങ്ങും
നാളുനോക്കാതെ പേരുചോദിക്കാതെ
ഞാനവനെ പ്രേമിച്ചു
അതിനീ ലോകത്തിന്‍ സ്വരം കടുത്തൂ
തനിച്ചായീ ഞാന്‍ തനിച്ചായീ - അമ്മ
തിരിച്ചെന്നെ വിളിക്കൂ - എന്നെ വിളിക്കൂ
എന്നെ വിളിക്കൂ - വിളിക്കൂ
(അമ്മേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amme kadalamme

Additional Info

അനുബന്ധവർത്തമാനം