ബാബുഭായ്
Babubhai
കോഴിക്കോടിന്റെ തെരുവ് വീഥികളിലെ ഗായകനാണ് ബാബുഭായ്. 'ഓട്ടം' എന്ന ചിത്രത്തിത്തിൽ ബാബുഭായ് തെരുവ് ഗായകനായിത്തന്നെ അഭിനയിക്കയുണ്ടായി. ചിത്രത്തിലെ 4 മ്യുസിക് ഈണമിട്ട്, ശ്രീകുമാരൻ തമ്പി രചിച്ച "സ്വാഗതമോതുന്നു" എന്ന ഗാനത്തിലാണ് ബാബുഭായ് തെരുവ് ഗായകനായി അഭിനയിച്ചിരിക്കുന്നത്. ബാബുഭായുടെ ഭാര്യയും കുട്ടികളും ആ ഗാനചിത്രീകരണത്തിലും കൂടെയുണ്ടായി. അങ്ങനെ അതൊരു ജീവിത വേഷം തന്നെയായി മാറി..ഗുജറാത്താണ് ബാബുഭായുടെ മാതാപിതാക്കളുടെ സ്വദേശം. ബാബുഭായ് ജനിച്ചത് കോഴിക്കോട് കൊയിലാണ്ടിയിൽ. തെരുവ്‌ഗായകരായ മാതാപിതാക്കളുടെ വഴി തന്നെ ബാബുഭായിയും തിരഞ്ഞെടുത്തു...