കലാഭവൻ ജിമ്മി
Kalamandalam Jimmy
1970 -ൽ തൃശൂർ ജില്ലയിലെ ആമ്പല്ലൂരിൽ ജനിച്ചു. തന്റെ തനതായ ശൈലിയിലൂടെയും നർമ്മബോധത്തിലൂടെയും കലാരംഗത്ത് സ്വന്തമായ ഒരിടം കണ്ടെത്തിയ ജിമ്മി "ആമ്പല്ലൂർ വോയ്സ്" എന്ന പ്രാദേശിക സമിതിയിലൂടെ കലാജീവിതം ആരംഭിച്ച് കൊച്ചിൻ കലാഭവൻ എന്ന പ്രശസ്തമായ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ശബ്ദാനുകരണത്തിലും സ്റ്റേജ് ഷോകളിലും പുലർത്തിയ മികവ് അദ്ദേഹത്തെ കലാഭവന്റെ വിദേശ പര്യടനങ്ങളിലെ അവിഭാജ്യ ഘടകമാക്കി മാറ്റി. മിമിക്രി വേദികളിൽ നിന്ന് ചലച്ചിത്ര ലോകത്തേക്ക് എത്തിയ ജിമ്മി 2003 -ൽ ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കുകയും. 2005 -ൽ ബൈ ദി പീപ്പിൾ എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
കലാഭവൻ ജിമ്മിയുടെ ഭാര്യ സിനി. മക്കൾ ജെറിൽ, ജിയ. 2021 ഫെബ്രുവരിയിൽ അദ്ദേഹം അന്തരിച്ചു.


