മൊഞ്ചുള്ള പെണ്ണേ
മൊഞ്ചുള്ള പെണ്ണേ..മൊഞ്ചത്തി പെണ്ണേ..
തങ്കക്കൊലുസ്സിട്ട പെണ്ണേ
തങ്കക്കൊലുസ്സിട്ട പെണ്ണേ
ഈ.. മാരന്റെ ഖൽബിലെ
ഇസലായി മാറുന്ന മണവാട്ടി പെണ്ണേ
ആ ..മണവാട്ടി പെണ്ണെ ...
അമ്പിളി ചേലുള്ള ഓ.. മോറുള്ള പെണ്ണേ പെണ്ണേ
അമ്പിളി ചേലുള്ള മോറുള്ള പെണ്ണേ
മഹറ് നൽകും ഞാൻ നിനക്ക്
മഹറ് നൽകും ഞാൻ ...
മൈലാഞ്ചി വരച്ചയെൻ കരങ്ങളിൽ പിടിക്കുമ്പോൾ
നെഞ്ചോടു ചേർന്നു നിൽക്കും ഞാൻ
നെഞ്ചോടു ചേർന്നു നിൽക്കും...
അത്തറ് മണക്കും മാരന്റെ നെഞ്ചോടു ചേർന്നു നിൽക്കും
അത്തറ് മണക്കും മാരന്റെ നെഞ്ചോടു ചേർന്നു നിൽക്കും
മൊഞ്ചുള്ള പെണ്ണേ.. മൊഞ്ചത്തി പെണ്ണേ..
അറബിക്കഥയിലെ ഓ.. രാജകുമാരാ രാജകുമാരാ
അറബിക്കടയിലെ രാജകുമാരാ..
ഗസല് പാടുമോ നീയെനിക്കായ്
ഗസല് പാടുമോ നീ ...
സുറുമയെഴുതിയ കൺകളിൽ രണ്ടിലും
മുത്തം ചാർത്തി തരും ഞാൻ
മുത്തം ചാർത്തി തരും...
കല്യാണ രാവിൽ മുഹബ്ബത്തിൻ മുത്തം ചാർത്തി തരും
കല്യാണ രാവിൽ മുഹബ്ബത്തിൻ മുത്തം ചാർത്തി തരും
മൊഞ്ചുള്ള പെണ്ണേ മൊഞ്ചത്തി പെണ്ണേ
തങ്കക്കൊലുസ്സിട്ട പെണ്ണേ...
തങ്കക്കൊലുസ്സിട്ട പെണ്ണേ
ഈ.. മാരന്റെ ഖൽബിലെ
ഇസലായി മാറുന്ന മണവാട്ടി പെണ്ണേ
ഓ ..മണവാട്ടി പെണ്ണെ ...