വിവേക് ഒബ്‌റോയ്

Vivek Oberoi

പഞ്ചാബ് സ്വദേശികളായ ദമ്പതികളുടെ മകനായി ഹൈദരാബാദിലാണ് വിവേക് ആനന്ദ് ഒബ്രോയ് ജനിച്ചത്. വിവേകിന്റെ അച്ഛൻ സുരേഷ് ഒബ്രോയ്, അമ്മ യശോധര. അച്ഛൻ ഒരു അഭിനേതാവുകൂടിയായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം അഭിനയത്തോടുള്ള താത്പര്യം മൂലം വിവേക് ലണ്ടനിൽ ഒരു ആക്ടിംഗ് വർക്ക് ഷോപ്പിൽ പങ്കെടുക്കുകയും അവിടെ വെച്ച് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഡയറക്റ്ററുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു. അങ്ങിനെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ അഭിനയ കോഴ്ജ്സിൽ ചേർന്ന വിവേക് അവിടെനിന്നും ആക്ടിംഗിൽ മാസ്റ്റർ ബിരുദം നേടി.

രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ഹിന്ദി ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് വിവേക് ഒബ്റൊയ് ചലച്ചിത്രരംഗത്തേയ്ക് പ്രവേശിയ്ക്കുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിനുതന്നെ മികച്ച പുതുമുഖ നടനുള്ള പുരസ്ക്കാരവും മികച്ച സഹനടനുള്ള പുരസ്ക്കാരവും വിവേക് ഒബ്രോയ് കരസ്ഥമാക്കി. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങൾ ചെയ്തു. ഹിന്ദി സിനിമകളിൽ മാത്രമല്ല തെലുഗു, തമിഴ്, മലയാളം സിനിമകളിലും വിവേക് ഒബ്രോയ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2019 -ൽ പൃത്ഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫർ എന്ന സിനിമയിൽ ബോബി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വിവേക് ഒബ്രോയ് മലയാള സിനിമയിൽ എത്തുന്നത്. അതിനുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃത്ഥിരാജ് നായകനായ കടുവ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു.

വിവേക് ഒബ്രോയ്യുടെ ഭാര്യ പ്രിയങ്ക ആൽവ. വിവേക് - പ്രിയങ്ക ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്.