ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ
ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ
തേന്‍ തൂകുന്നതോ
രാഗേന്ദുവോ നിന് മുഖശ്രീയിതോ
(ശരല്‍ക്കാലങ്ങളിതള്‍..)
സ്നേഹസായൂജ്യ ഗീതം
മോഹസംഗീത നാദം
അഴകിന്നലചൂടും രൂപം
അരികില്‍ നീ പ്രേമകാവ്യം
സ്വരമോ കിരണം ചൊരിയും മതിയോ
സുധാരസം തൂകിയുണരൂ
(ശരല്‍ക്കാലങ്ങളിതള്‍..)
രാഗസമ്പൂര്ണ്ണ ഭാവം
രാസകേളീ വിലാസം
വളരുമകതാരില് ദാഹം
വിടരുമീ മോഹസൂനം
രതിയോ മധുരം പകരും കലയോ
മദാലസേ മാറില്‍ പടരൂ
ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ
തേന്‍ തൂകുന്നതോ
രാഗേന്ദുവോ നിന് മുഖശ്രീയിതോ
ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ
തേന്‍ തൂകുന്നതോ
തേന്‍ തൂകുന്നതോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sarathkaalangal ithal
Additional Info
Year:
1983
ഗാനശാഖ: