മാന്‍ കണ്ണുതുടിച്ചു
മാന്‍ കണ്ണുതുടിച്ചു.. തേന്‍ ചുണ്ടുകൊതിച്ചു
ഉന്മാദം... ഉള്ളില്‍ തേരോട്ടം
മധുമാരനണഞ്ഞു.. മലര്‍മേനി പുണര്‍ന്നു
മന്ദാരം.. കൊള്ളും രോമാഞ്ചം
ഏദന്‍ പൊൻവനിയില്‍ മോഹം പൂവണിഞ്ഞു
ആദ്യം മാനസങ്ങള്‍.. മുന്തിരിത്തേന്‍ കുടിച്ചു
മാന്‍ കണ്ണുതുടിച്ചു.. തേന്‍ ചുണ്ടുകൊതിച്ചു
ഉന്മാദം... ഉള്ളില്‍ തേരോട്ടം
ലില്ലിപ്പൂവും ചൂടിപ്പോരും മാലാഖേ.. നിന്റെ
പള്ളിത്തേരില്‍ പൊന്നും മിന്നും കൊണ്ടുവരു (2)
പുഷ്പിണി യാമിനിയില്‍ സ്വപ്നമാം വാഹിനിയില്‍
തേനലയില്‍ നീന്തിവരും മോഹങ്ങള്‍..
ഈ രാവില്‍... നീരാടും ദാഹങ്ങള്‍
മാന്‍ കണ്ണുതുടിച്ചു.. തേന്‍ ചുണ്ടുകൊതിച്ചു
ഉന്മാദം... ഉള്ളില്‍ തേരോട്ടം
മധുമാരനണഞ്ഞു.. മലര്‍മേനി പുണര്‍ന്നു
മന്ദാരം.. കൊള്ളും രോമാഞ്ചം
ഏദന്‍ പൊൻവനിയില്‍ മോഹം പൂവണിഞ്ഞു
ആദ്യം മാനസങ്ങള്‍.. മുന്തിരിത്തേന്‍ കുടിച്ചു
മാന്‍ കണ്ണുതുടിച്ചു.. തേന്‍ ചുണ്ടുകൊതിച്ചു
ഉന്മാദം... ഉള്ളില്‍ തേരോട്ടം
കന്നിക്കാറ്റേ വാരിച്ചൂടൂ മേലാകേ.. നിന്റെ
മുന്നില്‍പ്പൂക്കും മുല്ലക്കാടിന്‍ പൂവാകേ (2)
വിണ്ണിലെ പൂമുകിലോ.. മണ്ണിലെ തേന്മഴയായ്
വീണലിയും പൂങ്കുളിരിന്‍ യാമങ്ങള്‍..
ഈ രാവില്‍.. നീരാടും ദാഹങ്ങള്‍