ഓണംകേറാമൂലക്കാരി

ഓണംകേറാമൂലക്കാരി നാണംമാറാ ജാലക്കാരി
കോപക്കാരി മായക്കാരി നീയും
കാൽസ്വരം കൊഞ്ചും പാൽനുര ചിന്തും കാട്ടാറും
ഒന്നല്ലയോ ചിരിക്കൂ പൊട്ടിച്ചിരിക്കൂ
തിരിക്കൂ വെട്ടിത്തിരിക്കൂ
അനിയാ എന്തൊരൊരുമ അളിയാ മുന്നിലെരുമ
രണ്ടും പെണ്ണല്ലേ വാലും കൊമ്പും കണ്ടില്ലേ പൊല്ലാപ്പാക്കല്ലേ എന്റെയെല്ലാം നീയല്ലേ (ഓണംകേറാ...)

ശങ്കാരാഭരണമു.. രാഗമോ ഇതു രോഗമോ താളമോ അവതാളമോ ലൈഫ് ഇസ് ഫണ്‍ ലവു് ഇസു് ഫണ്‍ യൂ ആര്‍ മൈന്‍ ദേര്‍ ഇസു് ദി പ്രേം എന്താണിതിംഗ്ലീഷില്‍ ശൃംഗരമോ മണ്ടാ ഇതിന്നത്തെ സംഗീതമാ
(ഓണംകേറാ...)

ഹാരമോ പലഹാരമോ ഭാരമോ സംഭാരമോ പഴരസം അതും ഒരു രസം
പഴകിയാല്‍ വെറും പുളിരസം
ആഹാരം ആരോഗ്യകാര്യക്ഷമം
ആകാരം കാണുമ്പോള്‍ ബോധക്ഷയം (ഓണംകേറാ...)

താരമോ അവതാരമോ താപമോ പരിതാപമോ ഇണങ്ങിയാല്‍ ഇതു കിളിമുഖം
പിണങ്ങിയാല്‍ അയ്യോ പുലിമുഖം
അമ്മേ നീയാണെന്റെ സര്‍വ്വസ്വവും
അമ്മയ്ക്ക് മോനാണു സമ്പാദ്യവും
(ഓണംകേറാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onamkera moolakkari