പുഴയോരം കുയിൽ പാടീ
പുഴയോരം കുയിൽ പാടി
കിളിച്ചുണ്ടന്മാവിന്റെ കൊമ്പിൽ വിഷുമാസഗാനം
മഞ്ജു തെന്നൽ കൊഞ്ചി വീശി (2)
ഹേ മലരിലും തളിരിലും കിലുകിലും (2)
പുഴയോരം കുയിൽ പാടി
കിളിച്ചുണ്ടന്മാവിന്റെ കൊമ്പിൽ വിഷുമാസഗാനം
മയിലഴകൊഴുകും രതി രസകുസുമം നീ
മിഴിയിണ പോലും മദഭര ലയലസിതം (2)
അഴകേ അകലേ അമൃതേ അരികേ
പുണരൂ പകലൂ ഇതിലേ ഇനിയോ
(പുഴയോരം...)
ഹിമജലമലിയും കുളിരരുവികൾ നമ്മൾ
ഇതു വഴിയൊഴുകാൻ കടലണയുവതോളം (2)
അധരം മധുരം അളകം പുളകം
നയനം ലളിതം തനുവോ പരുവം
(പുഴയോരം...)
ഇളം പനിമലരേ ഒരു മധുശലഭം ഞാൻ
ഇതു സുരഭിലമാസം മനമലിയും ഉല്ലാസം (2)
മിഴിയിൽ മദനം മൊഴിയിൽ വികടൻ
മനസ്സിൽ കണവൻ മടിയിൽ കൊതിയൻ
(പുഴയോരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Puzhayoram Kuyil Paadee
Additional Info
ഗാനശാഖ: