കഞ്ചാവിലെ ഉന്മാദമായ്
കഞ്ചാവിലെ ഉന്മാദമായ്
ഗിത്താറിൻ കമ്പിയിലെ സംഗീതമായ്
എല്ലാരുമായ് സല്ലീലമീ
ഉല്ലാസജന്മം പന്താടണം
ലഹരിച്ചുരുളുകളിൽ
ലയനത്തിരളുകളിൽ
മദിരമദം മദനരസം
നിറയെ നിറയെ നിറയെ നിറയെ
നാളെ നാളെ നീളെ നീളേതി
നേരം നീങ്ങും തിരിയെവരില്ല
ജനിച്ചവൻ മരിക്കുമല്ലൊ
മരിയ്ക്കും മുമ്പൊരിയ്ക്കല്ലല്ലോ
മദഭരയൗവനമീ മണ്ണിൽ
പുളകങ്ങളനുനിമിഷം
നുരയുമീ വയസുകളിൽ
സുഖം നമുക്കനുഭവിയ്ക്കാം പോരൂ
പ്രായം പോലും പരുവ വസന്തം
പായും മെയ്യിൽ മധുര മരന്ദം
സിരകളിലുരുകി വരും
സുരമധു പെരുകിവരും
സുഖമദലാവകളായ് തീരും
തനുമന ലഹരികളേ
രസജനി മദിരകളേ
രതിലയ ലായിനിയായ് മാറൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanchaavile u nmaadamay
Additional Info
Year:
1982
ഗാനശാഖ: