ശ്രാവണം വന്നു - സ്ളോ വേർഷൻ
ശ്രാവണം വന്നു നിന്നേ തേടി
ശ്യാമയാം ഭൂമിതൻ ചന്ദ്രശാലാങ്കണം
ഋതുഗാനം മുളന്തണ്ടിൽ മൂളി
എതിരേൽക്കും മലർ-
സന്ധ്യപോൽ പോരൂ നീ
(ശ്രാവണം വന്നൂ... )
എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ
എന്റെ നെഞ്ചും വീണയാക്കി പാടുന്നാരോ സഖീ
നീയാം ശ്രീരാഗം തേടുന്നു ഞാൻ
എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ
എന്റെ നെഞ്ചും വീണയാക്കി പാടുന്നാരോ സഖീ
നീയാം ശ്രീരാഗം തേടുന്നു ഞാൻ
എന്റെ മൗനങ്ങളിൽ...
ഏതു ചക്രവാകം ആരെയാരെ
തേടി ദൂരെ കേഴുന്നു
ശ്രാവണം വന്നൂ...
പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ
കാതരേ നിൻ കാൽച്ചിലമ്പിൻ തൂമുത്തു തേടുന്നു
ആടും ശ്രീപാദം തേടുന്നു ഞാൻ
പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ
കാതരേ നിൻ കാൽച്ചിലമ്പിൻ തൂമുത്തു തേടുന്നു
ആടും ശ്രീപാദം തേടുന്നു ഞാൻ
പുഷ്പശൈലങ്ങളിൽ...
ഏതു ചക്രവാകം ആരെയാരെ
തേടി ദൂരെ കേഴുന്നു
ശ്രാവണം വന്നു നിന്നേ തേടി
ശ്യാമയാം ഭൂമിതൻ ചന്ദ്രശാലാങ്കണം
ഋതുഗാനം മുളന്തണ്ടിൽ മൂളി
എതിരേൽക്കും മലർ-
സന്ധ്യപോൽ പോരൂ നീ
ശ്രാവണം വന്നൂ...