അല്ലിമലർക്കാവിൽ കൂത്തുകാണാനാരോ

അല്ലിമലര്‍ക്കാവില്‍...  കൂത്തുകാണാനാരോ.. 
കൂത്തുകാണാനുണ്ടെ കൂട്ടുകാരെല്ലാരും
ആടിപ്പാടിവായോ....
താഴമ്പൂവാസനിക്കണതാരെയാണ്
താലിപ്പൂമ്പെണ്ണിനെന്തൊരു നാണമാണ്
നീ കുളിക്കന്‍ പോയ നേരം പൂവമ്പെയ്തതാരോ
നീര്‍കോഴിപെണ്ണു ചൊല്ലി നാടാകെപ്പാട്ടായീ
(അല്ലിമലര്‍ക്കാവില്‍.....)

കണ്ണുനട്ടു കാത്തിരുന്നു കാണാക്കുയിലേ (2)
കണ്ണുകൊണ്ടു കല്ലെറിയാന്‍ കള്ളന്‍ വന്നാലേ (2)
കള്ളന് കയ്യില്‍ പൊന്നിനി നല്‍കൂലാ (2)
കട്ടെടുത്താലോ കവര്‍ന്നെടുത്താലോ
ആനേടെ വാലുകൊണ്ടൊരു മോതിരം തന്നാലോ
(അല്ലിമലര്‍ക്കാവില്‍.....)

കാര്‍ക്കുഴലിപെണ്ണിനുണ്ടേ കല്യാണം നാളേ (2)
മാലയിട്ടു കൊണ്ടുപോയാല്‍ താഴെവെയ്ക്കൂലാ (2)
താഴെവെച്ചാലേ ഉറുമ്പരിച്ചാലോ (2)
തലയില്‍വെച്ചാലേ പേനരിച്ചാലോ (2)
മാനത്തെ മാളികയില്‍ കുടിയിരുത്തൂലോ
(അല്ലിമലര്‍ക്കാവില്‍.....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Allimalarkkaavil

Additional Info