രാഗം ശ്രീരാഗം - F
സ രി മ പ നി സ
സ നി പ മ രി ഗ രി സ
സ രി മ പ നി സ രി നി സ
സ നി പ ധ നി പ മ രി ഗ രി സ
രാഗം ശ്രീരാഗം ഉദയശ്രീ രാഗം
രാഗം ശ്രീരാഗം ഉദയശ്രീ രാഗം
മധുകര മധുര ശ്രുതിയില്‍
ഹൃദയ സരോവരമുണരും രാഗം
തുടു തുടെ വിടരും പൂവിന്‍ കവിളില്‍
പടരും നിര്‍വൃതി രാഗം ഉദയശ്രീ രാഗം
ആ...ആ...
സ രി ഗ പ നി സ
സ നി പ ഗ രി സ
രാഗം ഹംസധ്വനി രാഗം
കളഹംസധ്വനി രാഗം രാഗം
ഹംസധ്വനീ രാഗം
ദാഹം സംഗമ ദാഹം
ജീവനിലാളും ഇണയരയന്നങ്ങള്‍ പാടും
മദകര രാഗം
തളരാതാടും തിരയുടെ പദതാളം
രാഗം ഹംസധ്വനീ രാഗം
സ മ ഗ മ ധ നി സ
സ നി ധ മ ഗ രി സ
രാഗം വസന്ത രാഗം
പ്രപഞ്ച മധുവന വസന്ത രാഗം
രാഗം വസന്ത രാഗം
പ്രപഞ്ച മധുവന വസന്ത രാഗം
അനുരാഗിണിയാം പ്രിയ വസുധേ
പുഷ്പപരാഗം നിറുകയില്‍ അണിയൂ
വര്‍ണ വിരാജിതമാം ഋതു രാജ സദസ്സില്‍
രാഗം താനം പല്ലവി പാടൂ
രാഗം വസന്ത രാഗം
ആ....ആ...
രാഗം മാരുത രാഗം
മലയ മാരുത രാഗം
മലയാ നിലകര ലാളിത രാഗം
മലയ മാരുത രാഗം
സുരഭിലമേതോ സ്മൃതിയുടെ ലഹരിയില്‍
നിറയും മിഴിയോടേ
വിടപറയും ദിനവധുവിന്‍ കവിളില്‍
വിടരും കുങ്കുമ രാഗം
മലയ മാരുത രാാഗം...