ഓടി വിളയാടി വാ
ഓടിവിളയാടി വാ ഓടക്കുഴലൂതി വാ
കല്യാണ മാല കോർക്കാൻ കാറ്റേ കൂടെ വാ (ഓടി...)
കൊട്ടു വേണം കുഴലു വേണം
കാറ്റേ നിൻ കൊരവ വേണം
നാഥനെ സ്വീകരിക്കാൻ
നാലു നില പന്തലു വേണം
ആ നല്ല രാത്രിയിലെ അന്തരംഗത്തുടിപ്പുകൾ
അലിവുള്ള കാറ്റേ നീ ആരോടും പറയരുതേ
പറയരുതേ ഓഹോഹോ ..... (ഓടി...)
പാതിരാവിൻ കുളിരു വേനം
പാലപ്പൂമണവും വേണം
അന്നെന്റെ മണിയറയിൽ
ആയിരം പൂക്കൾ വേണം
ആദ്യത്തെ രാത്രിയിലെ അന്തപ്പുര രഹസ്യങ്ങൾ
അലിവുള്ള കാറ്റേ നീ ആരോടും പറയരുതേ
പറയരുതേ ഓഹോഹോ ..... (ഓടി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Odi vilayadi vaa
Additional Info
ഗാനശാഖ: