ഋഷി എസ് കുമാർ
Rishi S Kumar
എറണാകുളം ജില്ലയിലെ കാക്കനാട് സ്വദേശിയായ ഋഷി എസ് കുമാർ മനോരമയിലെ ഡാൻസ് റിയാലിറ്റിഷോ ആയ "ഡി ഫോർ ഡാൻസി"ലൂടെയാണ് കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് "ഉപ്പും മുളകും" എന്ന ടെലിവിഷൻ പരമ്പരയിൽ മുടിയൻ എന്ന കഥാപാത്രമായി ശ്രദ്ധനേടി. 2017 -ൽ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് സിനിമാഭിനയരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു, ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആറാം സീസണിൽ ഋഷി എസ് കുമാർ പങ്കെടുത്തിട്ടുണ്ട്.
അഭിനേത്രിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ ഭാര്യ.


