ശാന്തി ബിജിബാൽ
സംഗീത സംവിധായകന് ബിജിബാലിന്റെ ഭാര്യയും നര്‍ത്തകിയുമായ ശാന്തി ബിജിബാല്‍. പരേതനായ കെ. മോഹന്‍ദാസിന്റെയും നളിനിയുടെയും മകളാണ്. ജനിച്ചതും വളർന്നതും അബുദാബിയിലാണ്. സംഗീതത്തിലും നൃത്തത്തിലും തന്റേതായ മുദ്ര പതിപ്പിച്ച ശാന്തി യു എ യി മലയാളി സംഘടനകളുടെ കലോത്സവങ്ങളിൽ നിരവധി തവണ കലാതിലകമായിരുന്നു. കൂടാതെ കഥാരചനയിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്
ശാന്തി നൃത്തസംവിധാനം നിര്‍വഹിച്ച 'സകല ദേവനുതേ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീട്ടില്‍ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്ന ശാന്തി 'രാമന്റെ ഏദന്‍തോട്ടം' എന്ന ചിത്രത്തില്‍ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്യുകയും ചെയ്തു. ബിജിബാല്‍ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന പാട്ടിന്റെ വിഡിയോയില്‍ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു. അപകടം മൂലം തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ 2017 ഓഗസ്റ്റ് 29 ന് ശാന്തി മരണമടഞ്ഞു...
മക്കൾ ദേവദത്ത്, ദയ.