ഹൃദയത്തിൻ ചന്ദനചിതയിൽ
ഹൃദയത്തിന്‍ ചന്ദനച്ചിതയില്‍ സ്വര്‍ണ്ണ
ചിറകുള്ള ശലഭങ്ങള്‍ വീണെരിഞ്ഞു
അവയെന്റെ സ്വപ്നങ്ങളായിരുന്നു
അരുമയാം മോഹങ്ങളായിരുന്നു ( ഹൃദയ....)
ചാരം മൂടിയ ചന്ദനച്ചിതയില്‍
ആരും കാണാ കനലുകളായ് (2)
ഇനിയവശേഷിപ്പതൊന്നു മാത്രം
ഒരു പിടി ഓര്‍മ്മകള്‍ അത്ര മാത്രം !
ഒരു നാളും കാണാത്ത പൂക്കനികള്‍
വെറുതേ കൊതിച്ചതിന്നോര്‍മ്മ മാത്രം ( ഹൃദയം...)
ആരോ കല്ലെറിഞ്ഞെന്റെ തേന്മാവില്‍
നിന്നായിരം കിളികള്‍ പറന്നു പോയി (2)
ചിറകു തളര്‍ന്നൊരാ പക്ഷി മാത്രം
തിരികേ ചില്ലയില്‍ വന്നിരുന്നൂ
ഒരു മാന്തളിരിനെ തേൻ കനിയെ
വെറുതേ ഇനിയും കിനാവു കാണാന്‍ ( ഹൃദയ..)
----------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hridayathin Chandana Chithayil
Additional Info
ഗാനശാഖ: