പൂമുഖത്തളത്തിലെ
പൂമുഖത്തളത്തിലെ പൊന്നഴിക്കൂട്ടിലിന്നു
കാത്തിരിപ്പുണ്ടൊരു തത്തമ്മ നിന്റെ
കഥ കേട്ടു മൂളുന്ന തത്തമ്മ കളിത്തത്തമ്മ
മറ്റാരും കേൾക്കാതെ നീ
ഇക്കുറി അവളോടു പറയുകയില്ലേ നിന്റെ
കദളീവനത്തിലൊരാൺ കിളി വന്നു
കരളിലെ തേൻ കനിയവൻ കവർന്നു (പൂമുഖത്തളത്തിലെ...)
പണ്ടേതോ മതിലകത്തെ പൂങ്കന്നി
തന്നനുരാഗകഥ പോലെ നിന്റെ
അരികിൽ വന്നാൺകിളി ചൊല്ലിയതെല്ലാം
അവളുടെ കാതിൽ നീ പറയുകില്ലേ (പൂമുഖത്തളത്തിലെ...)
എള്ളെണ്ണപ്പുതുമണവും തൂ
വെള്ളാമ്പൽ വിരിയും കുളിർ മണവും നിന്റെ
തൊടിയിലിലഞ്ഞികൾ പൂവിട്ട മണവും
തിരയുകയാണിന്നും ഇവിടെ നിന്നെ (പൂമുഖത്തളത്തിലെ...)
----------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poomukhathalathile
Additional Info
ഗാനശാഖ: