ഇത്തിരിത്തേനിൽ പൊന്നുരച്ച്

ഇത്തിരി തേനിൽ പൊന്നുരച്ച്
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വെച്ചു

അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട് ആട്..ആടാട്
ആലിലയിൽ പള്ളി കൊള്ളും
ആരോമലുണ്ണീ ആടാട് ( അന്നലൂ...)
ഇത്തിരി തേനിൽ പൊന്നുരച്ച്
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വെച്ചു (2)
കൊഞ്ചും മൊഴിയിൽ തേനുതിരും എന്റെ
പൊന്നും കുടമായ് വളര്
പൊന്നും കുടമായ് വളര്..(അന്നലൂ...)

ഇത്തിരിപൂവിൻ പുഞ്ചിരിയോ
പൊൽ തിടമ്പേറ്റിയ പൌർണ്ണമിയോ (2)
കന്നിക്കതിരിൻ പാൽമണിയോ എന്റെ
കണ്ണിൽ വീടരും പൂക്കണിയോ
കണ്ണിൽ വിടരും പൂക്കണിയോ (അന്നലൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithiri thenil ponnurachu

Additional Info

അനുബന്ധവർത്തമാനം