അന്നലൂഞ്ഞാൽ പൊൻപടിയിൽ
Music:
Lyricist:
Singer:
Raaga:
Film/album:
അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട്... ആട്... ആടാട്...
ആലിലയിൽ പള്ളികൊള്ളും
ആരോമലുണ്ണി ആടാട്...
ആട്... ആട്... ആടാട്...
(അന്നലൂഞ്ഞാൽ...)
ഇത്തിരിത്തേനിൽ പൊന്നുരച്ചു
ഇത്തളിർച്ചുണ്ടിൽ ഞാൻ തൊട്ടുവച്ചു
കൊഞ്ചും മൊഴിയിൽ തേനുതിരും
എന്റെ പൊന്നുംകുടമായ് വളര്...
പൊന്നിൻകുടമായ് വളര്...
(അന്നലൂഞ്ഞാൽ...)
ഇത്തിരിപ്പൂവിൻ പുഞ്ചിരിയോ
പൊൽത്തിടമ്പേറ്റിയ പൗർണ്ണമിയോ
കന്നിക്കതിരിൻ പാൽമണിയോ
എന്റെ കണ്ണിൽ വിടരും പൂക്കണിയോ
കണ്ണിൽ വിടരും പൂക്കണിയോ...
(അന്നലൂഞ്ഞാൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Annaloonjal
Additional Info
ഗാനശാഖ: