മഴയഴകേ

മഴയഴകേ.. പ്രണയദളം പുൽകാമോ
ഇതുവഴിയിണമുകിലേ.. പെയ്യാമോ..
പോയ നിലാവേ ഇനി വരുമോ...
ജാലക വാതിലിൽ നിൻ മുഖമോ...
ഇരുഹൃദയം... ഒരു കിളിയായ് കുറുകാമോ
മഴയഴകേ... പ്രണയദളം പുൽകാമോ
ഇതുവഴിയിണമുകിലേ... പെയ്യാമോ....

ഇനിയൊരു ജന്മം.. പകരൂ നീയെൻ
മലർവനി താഴ്‌വരയിൽ....
ശ്രുതിയിടും തമ്പുരുവിൽ... (2)

പ്രേമ കോകിലങ്ങൾ.. പാടുമെന്റെയുള്ളിൽ
പോരൂ നീയെൻ ചിറകായി.. ഒരു മനസ്സായിനിയും..
ഈ... സ്വപ്നമഞ്ചങ്ങളിൽ
മഴയഴകേ... പ്രണയദളം പുൽകാമോ
ഇതുവഴിയിണമുകിലേ... പെയ്യാമോ.....

സ്വര മകരന്ദം.. പകരൂ നീയെൻ...
പ്രിയമെഴും കാതുകളിൽ...
തരളമാം.. സന്ധ്യകളിൽ... (2)

പ്രേമ സാഗരങ്ങൾ വാഴുമെന്റെയുള്ളിൽ...
താനേ നീ.... വെൺ തിരയായീ ...
ഇനി മരണം വരെയും...ഈ സ്വപ്നതീരങ്ങളിൽ

മഴയഴകേ... പ്രണയദളം പുൽകാമോ..
ഇതുവഴിയിണമുകിലേ.. പെയ്യാമോ
പോയ നിലാവേ.. ഇനി വരുമോ...
ജാലകവാതിലിൽ.. നിൻ മുഖമോ...
ഇരുഹൃദയം ഒരു കിളിയായ് കുറുകാമോ...
മഴയഴകേ... പ്രണയദളം പുൽകാമോ...
ഇതുവഴിയിണമുകിലേ.. പെയ്യാമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhayazhake

Additional Info

അനുബന്ധവർത്തമാനം