പൊൻ പുലരൊളി പൂ വിതറിയ

പൊൻ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ
പാടിടുന്നൂ ദൂരേ (പൊൻ...)

കണ്ണാ നീയിന്നും കവർന്നെന്നോ തൂവെണ്ണ
നീയേ ഞങ്ങൾ തൻ നവനീതം പൊന്നുണ്ണി
ശ്രീ ചന്ദനം നേത്ര നീലാഞ്ജനം നിന്റെ
കുറുനിരകളിലിളകിടുമൊരു ചെറു നീർ മണിയായെങ്കിൽ (പൊൻ..)

ആരും കാണാതെ അരയാലിൻ കൊമ്പിന്മേൽ
ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ
നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ
സഗമപമമ സനിഗമ മമ സനി ഗസസ (പൊൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ponpularoli

Additional Info

അനുബന്ധവർത്തമാനം