റിനി രാജ്
Rini Raj
കൊല്ലം സ്വദേശിനിയായ റിനി രാജ് ആൽബം സോംഗുകളിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ഒൻപതാംക്ലാസിൽ പഠിയ്ക്കുമ്പോൾ ഓർമ്മ എന്ന ആൽബത്തിലെ രണ്ടു ഗാനങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. അതിനുശേഷം റിനി ടെലിവിഷൻ സീരിയലുകളിലിൽ അഭിനയിക്കാൻ തുടങ്ങി. മംഗല്യപ്പട്ട് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കറുത്തമുത്ത് സീരിയലിൽ റിനി അവതരിപ്പിച്ച ബാലചന്ദ്രിക എന്ന കഥാപാത്രം പ്രേക്ഷക പ്രീതി നേടി.
2014 -ൽ ഇറങ്ങിയ മരംകൊത്തി എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയത്തിൽ റിനി രാജ് അരങ്ങേറി. തുടർന്ന് ഒറ്റക്കോലം,റൊമാനോവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.