ലത വൈക്കം
വൈക്കം ചന്ദ്രശേഖരൻ നായർ -രുടെ മകളാണ് ലത വൈക്കം. രാഗിണി എന്ന സിനിമയിൽ വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ ഗാനങ്ങളിൽ ഗാനരചയിതാവിന്റെ സ്ഥാനത്ത് മകൾ ലതയുടെ പേരാണ് വെച്ചത്. അതിനാൽ ലത വൈക്കം മലയാള സിനിമയിൽ ആദ്യ വനിത ഗാനരചയിതാവ് എന്ന തെറ്റിദ്ധാരണ നിലനിന്നിരുന്നു. ചലച്ചിത്ര ഗവേഷകരുടെ അന്വേഷണ ഫലമായാണ് രാഗിണിയിലെ ഗാനങ്ങൾ മകളുടെ പേരിൽ ചന്ദ്രശേഖരൻ നായർ എഴുതിയതാണ് എന്ന കാര്യം വെളിപ്പെടുന്നത്. പല മാസികകളുടെ പത്രാധിപരായിരുന്ന ചന്ദ്രശേഖരൻ നായർ ലത എന്ന് പേരു വെച്ചാണ് രേഖാ ചിത്രങ്ങൾ വെച്ചിരുന്നത്. പത്രാധിപരായിരിക്കുമ്പോൾ മാനേജ്മെന്റ് കൊടുക്കുന്ന നിശ്ച്ത ശമ്പളം. മാത്രമേ ലഭിക്കൂ.. എന്നാൽ മറ്റൊരു പേരിൽ വരയ്ക്കുകയോ എഴുതുകയോ ചെയ്താൽ അതിന് പ്രതിഫലം വേറെ ലഭിക്കുമെനെനത് കൊണ്ടാണ് അദ്ധേഹം തന്റെ പല രചനകൾക്കും മകൾ ലതയുടെ പേര് സ്വീകരിച്ചത്. ആ പേര് തന്നെ രാഗിണിയിലെ ഗാന രചനയ്ക്കും അദ്ധേഹം ഉപയോഗിച്ചു.