ഷോമ ആനന്ദ്

Shoma Anand

പഞ്ചാബ് സ്വദേശിനിയായ ഷോമ ആനന്ദ് 1974 -ൽ Dukh Bhanjan Tera Naam എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഷോമ ആനന്ദ് സിനിമാഭിനയരംഗത്തേക്കെത്തുന്നത്. അതിനുശേഷം 1976 -ൽ Barood എന്ന ഹിന്ദി സിനിമയിൽ നായികയായതോടെയാണ് അവർ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തുടർന്ന് Azad, Patita,Coolie,Jagir എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ നായികാ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. 

എൺപതുകളുടെ അവസാനത്തോടെ ഷോമ കാരക്ടർ റോളുകളിലേക്ക് മാറി. Kal Ho Naa Ho, Hungama... തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 -ൽ ഐ വി.ശശി സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയിൽ നായികയായി മലയാള സിനിമാരംഗത്തും ഷോമ ആനന്ദ് തന്റെ സാന്നിധ്യമറിയിച്ചു. സിനിമകൾ കൂടാതെ നിരവധി ഹിന്ദി ടെലിവിഷൻ പരമ്പരകളിലും ഷോമ ആനന്ദ് അഭിനയിച്ചിട്ടുണ്ട്.

സംവിധായകനും നടനുമായിരുന്ന പരേതനായ താരിഖ് ഷാ ആണ് ഷോമയുടെ ഭർത്താവ്. ഒരു മകൾ സാറ.