പ്രൊഫ ടി ശോഭീന്ദ്രന്‍

Professor T Shobeendran
T Shobeendran
Date of Death: 
Thursday, 12 October, 2023
ശോഭീന്ദ്രന്‍

നാരായണന്റെയും അംബുജാക്ഷിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കക്കോടിയിൽ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ശോഭീന്ദ്രന്റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പരിസ്ഥിതിയോട് ചേർന്ന് ജീവിച്ച അദ്ദേഹത്തിന്റെ സ്ഥിരവേഷം പച്ച പാൻറും പച്ച ഷർട്ടും പച്ച തൊപ്പിയുമായിരുന്നു.

1986 -ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് പ്രൊഫസർ ശോഭീന്ദ്രൻ സിനിമാഭിനയരംഗത്ത് അരങ്ങേറുന്നത്. അതിനുശേഷം 2018 -ൽ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് രണ്ട് സിനിമകളിൽ കൂടി അദ്ദേഹം അഭിനയിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച 'വിപ്ലവം' ദിനപത്രത്തിന്റെ സബ് എഡിറ്റർ, കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, കാവ് സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപന സമിതി കോ ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ ഓർഡിനേറ്റർ എന്നീ നിലകളിലും ശോഭീന്ദ്രൻ പ്രവർത്തിച്ചിരുന്നു.സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2023 ഒക്റ്റോബറിൽ അദ്ദേഹം അന്തരിച്ചു. ശോഭീന്ദ്രന്റെ ഓർമ്മയ്ക്കായി പ്രൊഫ. ശോഭീന്ദ്രൻ ഹരിതകലാലയ പുരസ്ക്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.