അർച്ചന ജയകൃഷ്ണൻ
Archana Jayakrishnan
1993 ഫെബ്രുവരി 9 -ന് ജയകൃഷ്ണന്റെയും കവിതയുടെയും മകളായി പാലക്കാട് ജനിച്ചു. കുടുംബം ബാഗ്ലൂരിലായിരുന്നതിനാൽ അർച്ചന പഠിച്ചതും വളർന്നതും അവിടെയായിരുന്നു. മോഡലിംഗിലൂടെയാണ് അർച്ചന തന്റെ കരിയർ ആരംഭിയ്ക്കുന്നത്. 2014 -ൽ മിസ് ക്യൂൻ കേരള ആയി അർച്ചന തിരഞ്ഞെടുക്കപ്പെട്ടു.
2018 -ൽ വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അർച്ചന അഭിനയരംഗത്ത് എത്തുന്നത്. അതിനുശേഷം അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയിലാണ് അഭിനയിച്ചത്. മിസ്സിംഗ് ബോയ്സ് എന്ന കന്നഡ പടത്തിലും അർച്ചന അഭിനയിച്ചിട്ടുണ്ട്/