അദിതി റായ്
Athidhi Rai
1989 ജൂലൈ 31 -ന് മലയാളിയായ ഡൊമിനിക് ജോണിന്റെയും കർണ്ണാടക സ്വദേശിയായ റീത്തയുടെയും മകളായി തൃശ്ശൂരിൽ ജനിച്ചു. എം ബി എ ബിരുദധാരിണിയായ അദിതി മോഡലിംഗിലൂടെയാണ് തന്റെ കരിയർ ആരംഭിയ്ക്കുന്നത്. 2011 -ൽ പ്രിൻസ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് അദിതി റായ് സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്കുന്നത്. തുടർന്ന് ചില കന്നഡ്, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. 2016 -ൽ അന്യർക്ക് പ്രവേശനമില്ല എന്ന ചിത്രത്തിൽ നായികയായാണ് മലയാളത്തിൽ എത്തുന്നത്. തുടർന്ന് മൈസൂർ 150 കിലോമീറ്റർ, ശിർക് എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. ഏഷ്യാനെറ്റിലെ ബിഗ്ബോസ്സ് റിയാലിറ്റി ഷോ സീസൺ വണ്ണിലെ മത്സരാർത്ഥിയായിരുന്നു അദിതി റായ്.