വെള്ളിനൂല്‍ച്ചോലകള്‍
വെള്ളിനൂല്‍ച്ചോലകള്‍ മലമാറിലെ ചേലകള്‍
കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ
മിന്നും മഞ്ഞിന്‍ കണങ്ങള്‍
അതു വാരിച്ചൂടും നിറങ്ങള്‍
കാട്ടിലെ പാട്ടു കേള്‍ക്കാനിതിലേ വായോ
വായോ വായോ..
വെള്ളിനൂല്‍ച്ചോലകള്‍ മലമാറിലെ ചേലകള്‍
കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ
ഇടയ്ക്കൊന്നു വേണം മനസ്സിനു ചായാന്‍
ഇലച്ചാര്‍ത്തു നീര്‍ത്തും താഴ്‌വാരം ദൂരേ (2)
അതിലാകെ മൗനമാര്‍ന്ന്.. നാം വീഴുമിന്നെന്തിനോ
എന്‍ ജീവനൊരു മേഘമായ് പാറുമതിലോലമായ്..
വെള്ളിനൂല്‍ച്ചോലകള്‍ മലമാറിലെ ചേലകള്‍
കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ
പുലര്‍ക്കാറ്റിലാകെ കിലുങ്ങുന്നു മെല്ലെ..
ചിരിച്ചെപ്പുപോലെ മന്ദാരപ്പൂക്കള്‍ (2)
അതിലേത് പൂക്കളായ് നാം മാറിയിന്നങ്ങനെ
ഒരു നൂറു മഴവില്ലുകള്‍ ചൂടി മലമേടുകള്‍..