പി മാധവൻ

P Madhavan
Date of Death: 
Saturday, 14 July, 2001
കഥ: 1

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ പി. മാധവൻ നായർ, മാധവ് എന്ന തൂലികാ നാമത്തിൽ എഴുതിക്കൊണ്ടാണ് സാഹിത്യമേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. ബിരുദ പഠനത്തിനുശേഷം മാധവൻ നായർ ഡൽഹിയിലെ സീബ-ഗീഗി ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിലെ ബിസിനസ്സ് എക്സിക്യൂട്ടീവായി ജോലിയിൽ പ്രവേശിക്കുകയും കുറേ വർഷങ്ങൾ അവിടെ ജോലിയെടുക്കുകയും ചെയ്തു. ഡൽഹിയിലെ അറിയപ്പെടുന്ന
സാമൂഹ്യ പ്രവർത്തകനും മലയാളി അസോസിയേഷനുകളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. തിരക്കേറിയ ഔദ്യോഗിക-സാമൂഹ്യ ജീവിതത്തിനിടയിലും അദ്ദേഹം എഴുത്തിന് സമയം കണ്ടെത്തിയിരുന്നു.

മാധവ് എന്ന തൂലികാനാമത്തിൽ ബിസിനസുകാരൻ, അനാഥ, കർമ്മഭൂമി, ചിറ, പൈതൃകം, കരിനിഴൽ എന്നീ നോവലുകളും ധർമ്മക്ഷേത്രം, ദേവി, മാന്ത്രികൻ, ചിലന്തിവല എന്നീ നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1971 -ൽ ജെ ഡി. തോട്ടാൻ സംവിധാനം ചെയ്ത് സത്യൻ, പ്രേംനസീർ, ഉമ്മർ, ഷീല എന്നിവർ പ്രധാനവേഷങ്ങളഭിനയിച്ച കരിനിഴൽ എന്ന സിനിമ മാധവൻ നായർ രചിച്ച കരിനിഴൽ എന്ന നോവലിനെ ഉപജീവിച്ചായിരുന്നു..

ഡൽഹിയിലെ ജോലിയിൽനിന്നു വിരമിച്ചശേഷം കണ്ണൂർ പുതിയതെരുവിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ വിശ്രമജീവിതം.
2001 ജൂലായ് 14 -ന് പി.മാധ‌വൻ നായർ അന്തരിച്ചു.