പി കെ നന്ദനവർമ്മ
1947ൽ ജനനം, ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട “അക്കരെ” എന്ന സിനിമയുടെ കഥാകൃത്ത്. സീരിയൽ തിരക്കഥാകൃത്തും സംവിധായകനുമായി പ്രവർത്തിച്ചു. ആനുകാലികങ്ങളിൽ കഥയും കവിതകളും എഴുതി. രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.” സായിദർശനം” എന്ന വിവർത്തന ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തി. ഇന്ത്യൻ റെയിൽവേയിൽ നിന്നും സ്വമേധയാ പിരിഞ്ഞ് സാമൂഹിക പൊതുപ്രവർത്തന മേഖലയിൽ വ്യാപരിക്കുന്ന പി.കെ നന്ദന വർമ്മയുടെ അച്ഛൻ വൈക്കം കൊട്ടാരത്തിൽ കോവിലകത്ത് കുഞ്ഞുണ്ണിത്തിരുമുൽപ്പാട് ആണ് .അമ്മ ചേർത്തല പടിഞ്ഞാറെ കാട്ടുങ്കൽ കോവിലകത്ത് തങ്കക്കുട്ടിയമ്മ. ഭാര്യ സുലേഖാ വർമ്മ
മക്കൾ : സന്ദീപ് വർമ്മ ചെന്നെയിൽ ജോലി നോക്കുന്നു, ശബരീഷ് വർമ്മ – സിനിമാമേഖലയിൽ സംഗീതം അടിസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് കടപ്പാട് : സന്ദീപ് വർമ്മ