പാർവ്വതി മിൽറ്റൻ
ജർമ്മൻ വംശജനായ സാം മെൽട്ടൻ്റെയും പഞ്ചാബി സ്വദേശിനി പ്രീതി സിംഗിൻ്റെയും മകളായി അമേരിക്കയിലെ സൻ ഫ്രാൻസിസ്കോയിൽ ജനിച്ചു. എമെറിവില്ലെ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോർണിയയിലെ ബെർക്ക്ലിയിലെ വിസ്ത കമ്മ്യൂണിറ്റി കോളേജിൽ ചേർന്നു. അവിടെ പഠിക്കുമ്പോൾ, 2004 -ൽ മിസ് ടീൻ ഇന്ത്യ ബേ ഏരിയ മത്സരത്തിലും 2005 -ൽ മിസ് ഇന്ത്യ ലി വിസേജ് യു.എസ്.എ മത്സരത്തിലും മറ്റ് നിരവധി സൗന്ദര്യമത്സരങ്ങളിലും പാർവ്വതി മിൽറ്റൻ വിജയിച്ചു.
ഭരതനാട്യം നർത്തകിയും പ്രൊഫഷണൽ ഫിഗർ സ്കേറ്ററുമായിരുന്ന പാർവതി 2005 -ൽ വെണ്ണില എന്ന തെലുഗു ചിത്രത്തിൽ നായികയായിക്കൊണ്ട് ചലച്ചിത്രമേഖലയിൽ എത്തി. തുടർന്ന് ഒരു പിടി തെലുങ്ക് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 2007 -ൽ ഹലോ എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായിക്കൊണ്ട് പാർവ്വതി മലയാള സിനിമയിൽ അരങ്ങേറി. അതിനുശേഷം ഫ്ലാഷ് എന്ന ചിത്രത്തിൽ അതിഥി താരമായി അഭിനയിച്ചു.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഷംസു ലലാനിയെ 2012 -ൽ വിവാഹം കഴിച്ച പാർവതി സിനിമയിൽ നിന്നും വിരമിച്ചു.