പവൻ
Pavan
ബാംഗ്ലൂർ സ്വദേശിയാണ് പവൻ. 1997 -ൽ Rassi എന്ന തമിഴ് സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ചലച്ചിത്രാഭിനയ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ചില തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം 2006 -ൽ Thimiru എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്ത് സജീവമായി. തുടർന്ന് നിരവധി തമിഴ് സിനിമകളിലും ചില തെലുഗു സിനിമകളിലും അഭിനയിച്ചു.
2007 -ൽ ജൂലൈ 4 ജോഷി - ദിലീപ് ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് പവൻ മലയാള സിനിമയിൽ എത്തുന്നത്. തുടർന്ന് റോബിൻഹുഡ്, ദി ത്രില്ലർ എന്നിവ ഉൾപ്പെടെ അഞ്ച് സിനിമകളിൽ അഭിനയിച്ചു. കൂടാതെ ചില തമിഴ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.