നാലപ്പാട്ട് നാരായണ മേനോൻ
സമുന്നതനായ ദാർശനിക കവിയും വിവർത്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന നാലപ്പാട്ട് നാരായണ മേനോൻ തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് 1887 ഒക്ടോബർ 7 -ന് ജനിച്ചു.
കുന്നംകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ധേഹം സംസ്കൃതവും വേദാന്തവും പഠിച്ചതിനുശേഷം കുറച്ചുകാലം ഒരു പ്രസ്സിൽ മാനേജരായി ജോലി ചെയ്തു.
നാരായണ മേനോൻ മഹാകവി വള്ളത്തോളിനെ പരിചയപ്പെട്ടതിനുശേഷമാണ് കവിത്രയത്തെ അനുകരിച്ച് കവിത എഴുത്ത് ആരംഭിച്ചത്. ചക്രവാളം,സുലോചന, വേശ്യ, അമ്മയുടെ വിശറി, ലോകം, പുളകാങ്കുരം, ദൈവഗതി(ഓട്ടൻ തുള്ളൽ), നാലപ്പാട്ടിന്റെ പദ്യകൃതികൾ, സാപത്യം(നാടകം), നിമിത്തശാസ്ത്രം, കണ്ണീർത്തുള്ളി, ആർഷജ്ഞ്യാനം എന്നിവയാണ് അദ്ധേഹത്തിന്റെ പ്രധാനകൃതികൾ. ഇവയിൽ കണ്ണീർത്തുള്ളിയും ചക്രവാളവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയ രചനകളായിരുന്നു നാലപ്പാട്ടിന്റേത്. സമൂഹത്തില്‍ ഉന്നത ജീവിതത്തിലായിരുന്നപ്പോഴും സാധാരണക്കാരന്റെ വിശപ്പിലേയ്ക്കും വിലാപങ്ങളിലേയ്ക്കും കടന്നുചെല്ലാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് അദ്ദേഹം നിലയുറപ്പിച്ചിരുന്ന മാനവികതയുടെ ശക്തിവിശേഷം കൊണ്ടായിരുന്നു. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ കവിതകൾ ഇദ്ദേഹത്തിന് ഏറെ പ്രചോദനം നൽകി. കാല്പനിക ഭാവപ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായിരുന്ന അദ്ദേഹത്തിന് ബുദ്ധമത ദർശങ്ങളോട് ആദരവുണ്ടായിരുന്നു.
ദേശീയ നവോത്ഥാനത്തിൽ പങ്കാളിയായ അദ്ദേഹം ഗാന്ധിജി കേരളത്തിൽ എത്തിയപ്പോൾ രണ്ടുതവണ അദ്ദേഹത്തെ സന്ദർശിക്കുകയും ഉപദേശങ്ങൾ തേടുകയും ചെയ്തു. ചർക്കയുടെയും ഖാദിയുടെയും മഹത്തായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു. അതോടൊപ്പം ബ്രഹ്മവിദ്യാസംഘം,, ആര്യസമാജം എന്നിവയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ചക്രവാളം, സുലോചന, വേശു അമ്മയുടെ വിശറി, ലോകം, പുളകാങ്കുരം, ദൈവഗതി (ഓട്ടൻ തുള്ളൽ), നാലപ്പാട്ടിന്റെ പദ്യകൃതികൾ, സാപത്ന്യം (നാടകം), നിമിത്തശാസ്ത്രം, ആർഷജ്ഞാനം എന്നിവ അദ്ദേഹം രചിച്ച ചില കൃതികളാണ്. ഇതിൽ കണ്ണുനീർത്തുള്ളിയും ചക്രവാളവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിലേക്ക് ആഴ്ന്നിറങ്ങിയാണ് അദ്ദേഹത്തിന്റെ രചനകളെല്ലാം തന്നെയെന്ന് അദ്ദേഹത്തിന്റെ രചനകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യമാകും.
1979 -ൽ ഇറങ്ങിയ നീലത്താമര എന്ന സിനിമയിൽ നാലപ്പാട്ട് നാരായണ മേനോന്റെ കവിതാ ശകലങ്ങൾ ചേർത്തിട്ടുണ്ട്.
1954 ഒക്ടോബറിൽ നാലപ്പാട്ട് നാരായണമേനോൻ അന്തരിച്ചു.