ജീവ

Jiiva
Date of Birth: 
Wednesday, 4 January, 1984
ജീവ ചൗധരി
Jiiva
Amar

രാജസ്ഥാൻ സ്വദേശിയായ സിനിമാ നിർമ്മാതാവ് ആർ ബി ചൗധരിയുടേയും മഹ്ജാബീനിന്റേയും മകനായി ചൈന്നൈയിൽ ജനിച്ചു. അമർ ചൗധരി എന്നതാണ് യഥാർത്ഥ നാമം. ആർ ബി ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച സിനിമയിലൂടെയാണ് ജീവ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2003 -ൽ ഇറങ്ങിയ Aasai Asaaivai  ആയിരുന്നു ആദ്യ സിനിമ. 2005 -ൽ റിലീസ് ചെയ്ത Raam എന്ന സിനിമയിലൂടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്.

അതിനുശേഷം നിരവധി തമിഴ് ചിത്രങ്ങളിൽ ജീവ നായകനായി അഭിനയിച്ചു. 2006 -ൽ മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ നായകനായ കീർത്തിചക്ര എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. Dishyum, E, Kattradhu Thamizh, Ko, Neethaane En Ponvasantham... തുടങ്ങിയവ ജീവ അഭിനയിച്ച ശ്രദ്ധേയമായ ചില സിനിമകളാണ്. Neethaane En Ponvasantham എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌‌നാട് സ്റ്റേറ്റ് അവാർഡിന് അർഹനായിട്ടുണ്ട്.