വാസന്ത ചന്ദ്രലേഖേ
വാസന്ത ചന്ദ്രലേഖേ
നീ വളരൂ ശുഭരേഖേ
കൺമണിയായെൻ മുന്നിൽ
കളിയാടും ശശിരേഖേ (വാസന്ത..)
ഇന്നാണെൻ പുണ്യദിനം
എന്നോമലിൻ ജന്മദിനം
ജീവന്റെ വല്ലരിയിൽ
പൂവിരിയും ചൈത്ര ദിനം (വാസന്ത..)
ആനന്ദ വേളയിതേ
അഴകിന്റെ മേളയിതേ
പൂർവ്വജന്മ സുകൃതമിതേ
പുളകപ്പൂമാലയിതേ (വാസന്ത..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaasantha Chandralekhe
Additional Info
ഗാനശാഖ: