ഗാനമേ മനോജ്ഞ സൂനമേ

ഗാനമേ മനോജ്ഞ സൂനമേ

വിടരൂ നീ വിടരൂ

കുളിരിളം പരിമളം പകരൂ

ഗാനമേ മനോജ്ഞ സൂനമേ (ഗാനമേ..)

 

അമ്മയായ് താരാട്ടിയുറക്കും ഞാൻ

അച്ഛനായ് താലോലമാട്ടും

പുളകമാല ചൂടും അമൃതകലശമാടും

പുലരിയായ് നീ വന്നു വിളിച്ചുണർത്തും (ഗാനമേ..)

 

സന്ധ്യയാ കാശ്മീരമൊഴുക്കുന്നേൻ

തെന്നലായ് പൊൻ വീണ മീട്ടും

ഹിമകണങ്ങൾ തൂകും ലയപരാഗമേഘം

പ്രണയമായ് തേൻ തുള്ളി നിറച്ചു വെയ്ക്കും (ഗാനമേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ganame manonja sooname

Additional Info

അനുബന്ധവർത്തമാനം