പങ്കജാക്ഷീ ഉണ്ണുനീലീ
പങ്കജാക്ഷീ ഉണ്ണിനീലീ
ശങ്കരീ ഗൗരീ നങ്ങേലീ
മങ്കമാരേ ധനുമാസം വന്നണഞ്ഞല്ലോ
തിങ്കൾ മൗലി അംഗജാരി
ശങ്കരൻ കൈലാസവാസൻ
തമ്പുരാന്റെ പിറന്ന നാൾ ആതിരയല്ലേ
മുങ്ങിത്തുടിച്ചു കുളിച്ചൊരുങ്ങീ
മുപ്പാരുടയോനെ കൈ വണങ്ങീ
ആടകൾ ചൂടി പുരി കുഴൽ
പൂ കൊണ്ടു മൂടി
ലലാടങ്ങൾ വെൺ ചന്ദന
ചെങ്കുങ്കുമ മഞ്ഞൾക്കുറികൾ പൂശി
മങ്കമാർ ചുറ്റും നിരന്നിടേണം
അഷ്ടമംഗല്യം മുന്നിൽ ഒരുക്കിടേണം
പാതിരാപ്പൂവുകൾ ചൂടിടേണം
ആതിരപ്പാട്ടുകൾ പാടിടേണം
എഴു തിരിയിൽ നിലവിളക്കേറ്റുന്ന നേരം
മനം തെളിഞ്ഞാഡംബര മേളത്തൊടും
ആരാധനാഗീതത്തൊടും
ആടിക്കറങ്ങിക്കളിച്ചിടേണം തമ്മിൽ
കൈ കൊട്ടിത്താളം പിടിച്ചിടേണം (പങ്കജാക്ഷി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pankajaakshi Unnuneeli
Additional Info
ഗാനശാഖ: