പട്ടുടുത്ത
Music:
Film/album:
പട്ടുടുത്ത വാനം സിന്ദൂരപൊട്ടു തൊട്ട വാനം
പൂമാരനെ കാത്തിരിക്കും വാനം
നാണം കുണുങ്ങിയാണീ വാനം
കാട്ടുപൂവിനു കുളിര് കുളിര്
കുളിര് കുളിര് കുളിര്
കാട്ടാറിനും കുളിര് കുളിര്
കുളിര് കുളിര് കുളിര്
കുളിരിൽ നീരാടണം പൂപ്പുടവ ചുറ്റണം
ആയിരം വിളക്കിനു
ആറ്റുവഞ്ചി തുഴഞ്ഞു പോയ്
ആയില്യം കാവിൽ പൂരം കാണണം
ഓ..ഓ..ഓ.. (പട്ടുടുത്ത...)
കാവിലാകെ മേളം മേളം
മേളം മേളം മേളം
കരളിനുള്ളിൽ താളം താളം
താളം താളം താളം
കാവിലമ്മ കനിയവേ കോടി കോടി നൽകവേ
പള്ളിത്തിരുമുറ്റത്ത് പ്രാണേശനെ കാണവേ
നാണിച്ചു പോം പൂവലാംഗി ഞാൻ
ഓ..ഓ..ഓ.. (പട്ടുടുത്ത...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pattdutha
Additional Info
ഗാനശാഖ: