കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി

കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി
കൂട്ടിലിളംകിളി പാട്ടൊരുക്കി ആരാരോ
കുയില്‍മണി പോരാമോ (2)
പോരാതെ പോരുമ്പോള്‍ ആരാരോ എന്തുതരും
കൈക്കുടന്ന നിറയെ നിലാവ്
പാടത്തെ പച്ച തരാം പാലയ്‌ക്കാമാല തരാം
പാല്‍ത്തിങ്കള്‍ക്കിണ്ണം തന്നീടാം
കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി
കൂട്ടിലിളംകിളി പാട്ടൊരുക്കി ആരാരോ
കുയില്‍മണി പോരാമോ

ഈ മൊഴിതന്‍ മധുരം
എന്നും ഈരടിയായ് ഒഴുകും
സ്നേഹമായി വന്നുവോ ജീവനില്‍ നിറഞ്ഞുവോ
മിഴികള്‍ തേടും മുകിലേ (2)
നീ വരും വീഥിയില്‍ ഏകയായി  എന്തിനോ
ഒരു ഹിമകണവിരഹമായി വീണുടഞ്ഞൂ ഞാന്‍
നാളത്തെ കൂട്ടു തരാം നാവേറിന്‍ നന്മ തരാം
നാണിക്കാന്‍ സ്വപ്നം തന്നീടാം
കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി
കൂട്ടിലിളംകിളി പാട്ടൊരുക്കി ആരാരോ
കുയില്‍മണി പോരാമോ

ഈ ഹൃദയം തഴുകും രൂപം നീയെഴുതീയഴകായി
കണ്ണുനീരിലില്ലയോ പൊന്നണിഞ്ഞ നൊമ്പരം
അരികില്‍ നീയെന്‍ തണലായി (2)
ഓര്‍മ്മകള്‍ ചന്ദനം ചാര്‍ത്തുമീ മാറിലും
ഒരു മധുകണസുകൃതമായി വന്നലിയൂ നീ
ഒരു വട്ടിപ്പൂവ് തരാം ഒരു പൂവല്‍മെയ്യു തരാം
ഒരു തൊട്ടില്‍പ്പാട്ടും തന്നീടാം

കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി
കൂട്ടിലിളംകിളി പാട്ടൊരുക്കി ആരാരോ
കുയില്‍മണി പോരാമോ
പോരാതെ പോരുമ്പോള്‍ ആരാരോ എന്തുതരും
കൈക്കുടന്ന നിറയെ നിലാവ്
പാടത്തെ പച്ച തരാം പാലയ്‌ക്കാമാല തരാം
പാല്‍ത്തിങ്കള്‍ക്കിണ്ണം തന്നീടാം
പാടത്തെ പച്ച തരാം പാലയ്‌ക്കാമാല തരാം
പാല്‍ത്തിങ്കള്‍ക്കിണ്ണം തന്നീടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kumkumapoo kondu

Additional Info

Year: 
1998
Lyrics Genre: 

അനുബന്ധവർത്തമാനം