ആർ ബാലകൃഷ്ണപിള്ള
R Balakrishna Pillai
നാടകത്തിൽ താല്പരനായിരുന്ന ബാലകൃഷ്ണപിള്ളയെ കലാസാംസ്കാരിക രംഗത്തുള്ളവരുമായുള്ള പരിചയമാണ് അഭിനയത്തിലേക്കെത്തിക്കുന്നത്. സുഹൃത്തും സംവിധായകനുമായ എം കൃഷ്ണൻനായരുടെ നീലസാരി എന്ന സിനിമയിലാണ് ആദ്യം വേഷമിട്ടത്. നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് വെടിക്കെട്ട് എന്ന സിനിമയിൽ കരപ്രമാണിയായ ഒരു മുഴുനീളവേഷം അഭിനയിക്കുന്നത്. പരമ്പര്യമായിക്കിട്ടിയ അശോക തിയറ്റർ ഏറെക്കാലം നഷ്ടം സഹിച്ചും നടത്തിയിരുന്നു. മകനായ ഗണേഷ് കുമാറും രാഷ്ട്രീയത്തിലും അതിലേറെ സിനിമയും പ്രശസ്ഥനായ വ്യക്തിയാണ്.