രാധാമാധവമായ്

രാധാമാധവമായ് രാധാമാധവമായ്
യാദവ മന്മഥപൌർണ്ണമിയായ് (3)

രാസനിലാവൊരു യമുനാ നദിയായ്
രാഗസുധാരസം അഴകിന്നലയായ്..
ആ.... ആ...... ആ.....
രാസനിലാവൊരു യമുനാ നദിയായ്
രാഗസുധാരസം അഴകിന്നലയായ്..
വേണുഗാനലയമൊഴുകി.. സ്വരരാഗസാന്ദ്രപദമിളകി
മദനൻ മീട്ടി.. വീണാമന്ത്രം തരളം സുഖദം
മദഭരമായ് സ്വരജതികൾ
പ്രിയതരമായ് മുരളീഗീതം...

രാധാമാധവമായ് രാധാമാധവമായ്
യാദവ മന്മഥപൌർണ്ണമിയായ്
യാമിനി പോലും സഖിയായ് മാറി
ചന്ദ്രികതൂവി സൌമ്യസുഗന്ധം
ചൈത്രകന്യകളമെഴുതി...പൊൻകാൽച്ചിലങ്ക കളിയാടീ....
മഥുരാനാഥൻ ഗോപീലോലൻ
വരുമീ രാവിൽ പ്രമദവനം
മലർമഴയിൽ കുളിരുകയായ്
ഒഴുകീ ....  ശ്രീരാഗം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Radha Madhavamay

Additional Info

അനുബന്ധവർത്തമാനം