ശ്രീപാൽക്കടലിൽ
Music:
Lyricist:
Singer:
Raaga:
Film/album:
ശ്രീപാൽക്കടലിൽ പള്ളികൊള്ളും
ശ്രീനാഗരാജാവേ കളത്തിൽ വാഴ്ക (2)
ചിത്രകൂടത്തിലെ നന്മണിനാഗവും
ആയുസ്സും അർത്ഥവും നൽകിവാഴ്ക
പാടകമോതിരം താലിയോടെ
ഓമന ഉണ്ണീ വാഴ്ക വാഴ്ക...
ഓമന ഉണ്ണീ വാഴ്ക വാഴ്ക...
(ശ്രീപാൽക്കടലിൽ.. )
നാലമ്പലത്തിലെ ശ്രീമൂലകത്ത്
നാലംഗുലത്തിൽ വന്നാടൂ പാമ്പേ
ഓനമയുണ്ണിക്ക് നൂറായുസ്സുമായ്
നാവോർക്കളത്തിൽ വന്നാടുപാമ്പേ
ആയുഃരാരോഗ്യമനുഗ്രഹിക്കാനായ്
പുള്ളോന്റെ താളത്തിലാടു പാമ്പേ...
പുള്ളോന്റെ താളത്തിലാടു പാമ്പേ...
(ശ്രീപാൽക്കടലിൽ.. )
നല്ലഴകുള്ള നാഗകണ്ഠേശനായ്
കൈലാസത്തിൽ നിന്നാടു പാമ്പേ..
പൊന്നുണ്ണിത്തമ്പാനു ദീർഘായുസ്സുമായി
നാലകത്താടിവാ നാഗയക്ഷി...
നാലകത്താടിവാ നാഗയക്ഷി...
ആയിരം തലയുള്ളനന്തനും തക്ഷകൻ
വാസുകിമാരുമിങ്ങാടി വാഴ്ക
വാസുകിമാരുമിങ്ങാടി വാഴ്ക്
ആടി വാഴ്ക്... ആടി വാഴ്ക്...
ആടി വാഴ്ക്... ആടി വാഴ്ക്...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sreepalkadalil
Additional Info
ഗാനശാഖ: